തിരുവനന്തപുരം: പുതിയ അദ്ധ്യയനവർഷം ആരംഭിക്കാനിരിക്കെ കുട്ടികളുടെ സുരക്ഷയുറപ്പാക്കാൻ സ്കൂളികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ. സ്കൂൾ സമയത്ത് കുട്ടികൾ എത്തിയിട്ടില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ചന്വേഷിക്കുകയും, പുറപ്പെട്ടിട്ടുണ്ടെങ്കിൽ പൊലീസിനെ അറിയിക്കുകയും വേണം. സ്കൂളിനടുത്ത് ട്രാഫിക് സൈൻബോർഡുകൾ സ്ഥാപിക്കാൻ ട്രാഫിക് പൊലീസിന്റെ സേവനമുറപ്പാക്കണം, റോഡിനിരുവശവും സ്പീഡ് ബ്രേക്കർ \ഹമ്പുകൾ എന്നിവ ഉറപ്പാക്കാൻ പൊതുമരാമത്ത്,​തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടണം.

സ്കൂൾ ബസിലുളള കുട്ടികളുടെ എണ്ണം,വാഹനത്തിന്റെ ഫിറ്റ്നസ് എന്നീ മോട്ടോർവാഹന വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.ഓട്ടോ,​ടാക്സി,​വാൻ,​പ്രൈവറ്ര് ബസ് എന്നിവയിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാൻ അതത് അധികാരികളുമായി ചേർന്ന് നടപടി സ്വീകരിക്കുക.

ലഹരി വില്പന

ഇല്ലെന്ന് ഉറപ്പാക്കണം