കല്ലമ്പലം: നവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമിക്ഷേത്രത്തിലെ അഞ്ചാം ഉത്സവമായ വ്യാഴാഴ്ച രാത്രി 7.30ന് ആരംഭിച്ച മേജർ സെറ്റ് കഥകളി വെള്ളിയാഴ്ച നേരം പുലരുവോളം നീണ്ടു.എല്ലാ ചടങ്ങുകളോടും കൂടി പരമ്പരാഗത രീതിയിലാണ് ഇവിടെ കഥകളി അവതരിപ്പിക്കുന്നത്.കിർമ്മീര വധം,നിഴൽക്കുത്ത് എന്നീ കഥകളാണ് അരങ്ങേറിയത്.
കഥകളി രംഗത്തെ ആചാര്യന്മാർക്കൊപ്പം പുതുതലമുറയിലെ കലാകാരന്മാരും പങ്കെടുത്തു.ഡോ.സദനം കൃഷ്ണൻകുട്ടി, കോട്ടയ്ക്കൽ നന്ദകുമാരൻ നായർ,തലവടി അരവിന്ദൻ,കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ,ചാത്തന്നൂർ നാരായണപിള്ള,കലാമണ്ഡലം ഓയൂർ രാമചന്ദ്രൻ,കലാമണ്ഡലം വിജയകൃഷ്ണൻ ഉണ്ണിത്താൻ,മാർഗി വിജയകുമാർ, കലാമണ്ഡലം ശ്രീകുമാർ,പീശപ്പള്ളി രാജീവൻ കലാമണ്ഡലം രാജീവ് നമ്പൂതിരി,ആറ്റിങ്ങൽ മനു,കലാരംഗം ബിജുലാൽ,സദനം വിഷ്ണുപ്രസാദ്,പുലിയൂർക്കോട് ഹരിപ്രസാദ്,കലാമണ്ഡലം അമൽ ശേഖർ,കലാരംഗം കാർത്തിക്,മാസ്റ്റർ രാമൻ കുളക്കട എന്നീ നടന്മാരും പത്തിയൂർ ശങ്കരൻകുട്ടി,കലാമണ്ഡലം ജയപ്രകാശ്,കലാമണ്ഡലം വിനോദ്,ആർ.എൽ.വി രാജേഷ് ബാബു,പരിമണം മധു എന്നീ ഗായകരും കലാമണ്ഡലം രാമൻ നമ്പൂതിരി, കലാമണ്ഡലം വേണുക്കുട്ടൻ,കലാമണ്ഡലം രാധാകൃഷ്ണൻ, കലാമണ്ഡലം അച്യുത വാര്യർ, കലാഭാരതി ഉണ്ണികൃഷ്ണൻ,കലാമണ്ഡലം പ്രശാന്ത് എന്നീ മേളക്കാരും പങ്കെടുത്തതോടെ കഥകളി നവ്യാനുഭവമായി മാറി പുതു തലമുറയ്ക്ക്.ഡോ.ആർ.രാജേന്ദ്രൻ നായരുടെ ഓർമ്മയ്ക്കായി ഭാര്യ ഡോ.ഉഷാ രാജേന്ദ്രൻ നായരാണ് കഥകളി സമർപ്പിച്ചത്.