തിരുവനന്തപുരം: സപ്ലൈകോയെ സംരക്ഷിക്കുന്നതിന് ധനവകുപ്പ് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി സമരത്തിന്. സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ 15,16 തീയതികളിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹം നടത്തും. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷനായി .ജന സെക്രട്ടറി കെ.പി.രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.