health-counter

കല്ലമ്പലം: നാവായിക്കുളം ശ്രീ ശങ്കര നാരായണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ഹെൽത്ത് കൗണ്ടർ ആരംഭിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഡോ.ഷായുടെ നേതൃത്വത്തിലാണ് പ്രവർത്തനം. ഉത്സവം കാണാനും അന്നദാനത്തിനും എത്തുന്ന ഭക്തർക്ക് എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കിൽ പരിശോധിക്കാനും ചികിത്സ ലഭ്യമാക്കാനും, വേണ്ടി വന്നാൽ ആംബുലൻസിൽ പുറത്തുകൊണ്ടുപോയി വിദഗ്‌ദ്ധ ചികിത്സ ലഭ്യമാക്കാനും സാധ്യമാകുന്ന രീതിയിലാണ് ഹെൽത്ത് കൗണ്ടറിന്റെ പ്രവർത്തനം.

ആർക്കും ബി.പി, ഷുഗർ പരിശോധിക്കാം. ഇതിനകം മുന്നൂറിലധികം പേർക്ക് സേവനം ലഭിച്ചു. ആശാ വർക്കർ അടക്കം ഒരു വിദഗ്‌ദ്ധ സംഘവും രംഗത്തുണ്ട്.