pasing-out-paredu

കല്ലമ്പലം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തിരുവനന്തപുരം റൂറൽ വർക്കല സബ്‌ഡിവിഷന്റെ കീഴിലുള്ള 12 സ്‌കൂളുകളുടെ പാസിംഗ് ഔട്ട് പരേഡ് കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിൽ നടന്നു. കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിനു പുറമേ ജി.എച്ച്‌.എസ്.എസ് പള്ളിക്കൽ, ജി.എച്ച്.എസ്.എസ് പകൽക്കുറി, എൻ.എൻ.എസ്‌.എച്ച്.എസ്.എസ് മടവൂർ, ജി.എച്ച്.എസ്.എസ് നാവായിക്കുളം, ജി.എച്ച്.എസ്.എസ് ഞെക്കാട്, ജി.എച്ച്.എസ്. എസ് പാളയംകുന്ന്, എസ്. എസ്.പി.ബി. എച്ച്.എസ്.എസ് കടയ്ക്കാവൂർ, എം.ആർ.എം.കെ.എം.എം.എച്ച്‌.എസ്‌.എസ് ഇടവ, ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ, ജി.എച്ച്.എസ്.എസ് വക്കം, സെന്റ് ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ് എന്നീ സ്‌കൂളുകളിലെ 528 കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ കുട്ടികളുടെ സല്യൂട്ട് സ്വീകരിച്ചു. അദ്ധ്യാപകരും, ജനപ്രതിനിധികളുമടക്കം നിരവധിപേർ പങ്കെടുത്തു.