തിരുവനന്തപുരം:കെ.എസ്.ഇ.ബി.യിലെ എട്ട് ചീഫ് എൻജിനിയർമാർ മുതൽ 34മസ്ദൂർമാർ വരെ 24 തസ്തികകളിലായി 1099 പേർ ഈ മാസം വിരമിക്കുന്നു. 17 ഡെപ്യൂട്ടി ചീഫ് എൻജിനിയർമാരും 33 എക്സിക്യൂട്ടീവ് എൻജിനിയർമാരുമുണ്ട്. കൂടുതൽ പേർ വിരമിക്കുന്നത് ഒാവർസിയർ തസ്തികയിലാണ് - 388.

വിരമിക്കൽ ആനുകൂല്യമായി 40ലക്ഷം മുതൽ ഒരുകോടി രൂപ വരെ നൽകേണ്ടിവരും. മൊത്തം 769.30കോടി രൂപ വേണ്ടിവരും. കഴിഞ്ഞ വർഷം മേയിൽ ആയിരത്തിലേറെ പേർ വിരമിച്ചപ്പോൾ ആനുകൂല്യങ്ങൾ നൽകാൻ എട്ടുമാസത്തോളം എടുത്തു. ഇക്കുറി അത്രയും വൈകില്ലെന്നാണ് അറിയുന്നത്. ഇൗ വർഷം മാർച്ച് 17വരെ വിരമിച്ചവരുടെയെല്ലാം ആനുകൂല്യങ്ങൾ കൊടുത്തിട്ടുണ്ട്. ആകെ 28,835 ജീവനക്കാരാണ് കെ.എസ്.ഇ.ബി.യിൽ.