തിരുവനന്തപുരം: അരവിന്ദ് കേജ്രിവാളിന്റെ ജാമ്യം ജനാധിപത്യത്തിന് ശുഭപ്രതീക്ഷ നൽകുന്നതാണെന്നും മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങിയെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. നരേന്ദ്ര മോദിയുടെയും അവർക്ക് വിടുവേല ചെയ്യുന്ന കേന്ദ്ര അന്വേഷണ ഏജൻസികളുടേയും ഫാസിസ്റ്റ് നടപടികൾക്കേറ്റ തിരിച്ചടിയാണ് കോടതിവിധി. മോദി സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കാനുള്ള ഇന്ത്യസഖ്യത്തിന്റെ പോരാട്ടത്തിന് വിധി കൂടുതൽ കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.