നെടുമങ്ങാട് : നെടുമങ്ങാട് മഞ്ച ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവായി.കഴിഞ്ഞ അദ്ധ്യയന വർഷം വരെ ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം.തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ലെന്ന പരാതിക്കാണ് പരിഹാരമായത്. സ്ഥലം എം.എൽ.എയും മന്ത്രിയുമായ ജി.ആർ.അനിൽ വിഷയം മന്ത്രി വി.ശിവൻകുട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന്, മഞ്ച ബോയ്സ് വി.എച്ച്.എസ്.എസ് മിക്സഡ് സ്കൂളായി ഉയർത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കുകയായിരുന്നു. സ്കൂളിൽ പെൺകുട്ടികളെ പ്രവേശിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.