vd

തിരുവനന്തപുരം:ട്രാൻസ്ഗ്രിഡ്,കെഫോൺ പദ്ധതികളിലും ആയിരക്കണക്കിന് കോടിയുടെ അഴിമതിയാണ് നടന്നതെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണകാലത്ത് ഒപ്പുവച്ച കുറഞ്ഞ വിലയ്ക്കുള്ള ദീർഘകാല വൈദ്യുതി കരാറിന് പകരം കൂടിയ വിലയ്ക്കുള്ള വൈദ്യുതി വാങ്ങിയതിലൂടെ കെ.എസ്.ഇ.ബിക്കുണ്ടായ സാമ്പത്തികനഷ്ടം കരാർ റദ്ദാക്കിയതിന് ഉത്തരവാദികളായവരിൽ നിന്ന് ഈടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) ത്രിദിനപഠനക്ലാസും പ്രതിനിധിസമ്മേളനവും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് കെ.പി. ധനപാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി.നൗഷാദലി,അഡ്വ.ജി.സുബോധൻ,വെള്ളറട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ഗിരീഷ് കുമാർ,കള്ളിക്കാട് ബ്ലാക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ലത,ചുമട്ടുതൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി ചാല നാസർ,കോൺഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ അഡ്വ. സിബിക്കുട്ടി ഫ്രാൻസിസ്, വി.സുധീർകുമാർ, എം.നസീർ,യു.ഡി.ഇ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് കെ.സി.രാജൻ,ജനറൽ സെക്രട്ടറി കെ.പി.സുനിൽകുമാർ,മറ്റ് ഭാരവാഹികളായ കെ.എം.ജംഹർ,സജീവ്.സി.എസ്,യമുന.സി.എസ്, കെ.എൻ.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.