തിരുവനന്തപുരം: കരിക്കകം പണിക്കക്കുടി ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും കുംഭാഭിഷേകവും 14 മുതൽ 19വരെ നടക്കും.എന്നും പതിവ് പൂജകൾക്ക് പുറമെ 14ന് രാവിലെ മൃത്യുഞ്ജയഹോമം,വൈകിട്ട് 6 മുതൽ ആചാര്യവരണം,ഗണപതിപൂജ. 15ന് രാവിലെ ബിംബ ശുദ്ധിക്രിയകൾ,മുളപൂജ,വൈകിട്ട് നൂതന പ്രാസാദ പരിഗ്രഹം, പ്രാസാദ ശുദ്ധിക്രിയകൾ,വാസ്തുഹോമം,വാസ്തു കലശപൂജ,വാസ്തു പുണ്യാഹം,മുളപൂജ,വൈകിട്ട് 6.30ന് വിഗ്രഹഘോഷയാത്രയും വിളക്കുകെട്ടും.16ന് രാവിലെ തത്വഹോമം,വൈകിട്ട് ഭഗവതി സേവ,മുളപൂജ.17ന് വൈകിട്ട് ബിംബശോധന,ജലാധിവാസം.18ന് രാവിലെ ജലദ്രോണിപൂജ,സംഹാര തത്വപൂജ,വൈകിട്ട് ബിംബ ശുദ്ധിക്രിയകൾ,നേത്രോന്മീലനം,പ്രാസാദ ശുദ്ധി,പ്രതിഷ്ഠാ കലശപൂജകൾ.19ന് രാവിലെ 4 മുതൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം,ബിംബങ്ങൾ ശ്രീലകത്തേയ്ക്ക് എഴുന്നെള്ളിക്കൽ. രാവിലെ 7.15ന് ദേവതാ പ്രതിഷ്ഠകൾ,പ്രതിഷ്ഠാ കലശാഭിഷേകം,ദീപാരാധന,തുടർന്ന് അന്നദാനം.
22 മുതൽ തൃക്കൊടിയേറ്റ് മഹോത്സവം. 22ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, രാവിലെ 7ന് കൊടിമര ഘോഷയാത്ര, 7.30ന് മഹാ മൃത്യുഞ്ജയ ഹോമം,കലശപൂജകൾ,ഉച്ചയ്ക്ക് അന്നദാനം,വൈകിട്ട് 7.10ന് തൃക്കൊടിയേറ്റ്.ക്ഷേത്ര തന്ത്രി പെരികമന ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.8ന് തിരുവാതിര കളി. 23ന് കലശപൂജ,മുളപൂജ,കലശാഭിഷേകം,അന്നദാനം.വൈകിട്ട് വിശേഷാൽ പൂജ,6.30ന് നൃത്തനൃത്യങ്ങൾ.24ന് രാവിലെ കലശാഭിഷേകം,വൈകിട്ട് കളമെഴുത്തുപൂജ,തിരുവാതിര കളി.25ന് രാവിലെ കലശപൂജ,കലശാഭിഷേകം,ഉച്ചയ്ക്ക് അന്നദാനം.വൈകിട്ട് യക്ഷിഅമ്മയ്ക്ക് വിശേഷാൽ പൂജ,ഭഗവതിസേവ,7.30ന് ഡാൻസ്.26ന് രാവിലെ 7ന് നവഗ്രഹ ശാന്തിഹോമം,കലശപൂജകൾ,പ്രഭാതഭക്ഷണം,9.30ന് പൊങ്കാല,കലശാഭിഷേകം,12ന് പൊങ്കാല നിവേദ്യം,ഉച്ചയ്ക്ക് അന്നദാനം,വൈകിട്ട് സാംസ്കാരിക സമ്മേളനം,8ന് നൃത്തനൃത്യങ്ങൾ.27ന് രാവിലെ കലശപൂജ, 8.30മുതൽ 9.30വരെ വേദഘോഷം,പ്രഭാതഭക്ഷണം,കലശാഭിഷേകം,വൈകിട്ട് 7.30ന് വിശേഷാൽ ഭഗവതി സേവ,പുഷ്പാഭിഷേകം, 8ന് കളരിപ്പയറ്റ്.28ന് രാവിലെ പതിവ് പൂജകൾ,വൈകിട്ട് 6.30ന് പള്ളിവേട്ട ഘോഷയാത്ര.29ന് രാവിലെ അധിവാസം,7.30ന് ആറാട്ട്, 9ന് കൊടിയിറക്കം,ഉച്ചയ്ക്ക് ആറാട്ട് സദ്യ,വൈകിട്ട് 6.45ന് ദീപാരാധന,കളഭാഭിഷേകം,മംഗള ഗുരുസി.14 മുതൽ എല്ലാ ദിവസവും രാവിലെ 7.30 മുതൽ ശ്രീമത് ദേവി ഭാഗവത പാരായണം ഉണ്ടായിരിക്കും. ഉത്സവദിവസങ്ങളിൽ വൈകിട്ട് ലഘുഭക്ഷണവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ഡി.സുദർശനൻ,ചെയർമാൻ ടി.തങ്കപ്പൻ,ട്രഷറർ വി.ബാലചന്ദ്രൻ,സെക്രട്ടറി ടി.പ്രദീപ് എന്നിവർ അറിയിച്ചു.