നെയ്യാറ്റിൻകര: ജില്ല ലീഗൽ സർവീസ് അതോറിറ്റിയും നെയ്യാറ്റിൻകര താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി ഗോത്ര ജ്വാല സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഗോത്ര നീതി എന്ന പേരിൽ മെഗാ അദാലത്ത്,ബോധവത്കരണ പഠന ക്ലാസ്,മെഡിക്കൽ ക്യാമ്പ് ,വിദ്യാഭ്യാസം,തൊഴിൽ എന്നിവ നേടുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ,കലാപരിപാടികൾ എന്നിവ നടക്കും.ബാർ അസോസിയേഷൻ നെയ്യാറ്റിൻകര,റോട്ടറി ക്ലബ് പാറശാല,സരസ്വതി ഹോസ്പിറ്റൽ,ദേവി നഴ്സിംഗ് കോളേജ്,ഡോ.എസ്.എം സി.എസ്.ഐ മെഡിക്കൽ കോളേജ് കാരക്കോണം എന്നിവരുടെ സഹകരണത്തോടെ ഇന്ന് രാവിലെ 9.30ന് അമ്പൂരി പാരീഷ് ഹാളിൽ നടക്കുന്ന പരിപാടി നെയ്യാറ്റിൻകര എം.എ.സി.ടി ജഡ്ജ് കവിതാ ഗംഗാധരൻ ഉദ്ഘാടനം ചെയ്യും.സബ് ജഡ്ജ് എസ്.ഷംനാദ് അദ്ധ്യക്ഷത വഹിക്കും.