പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അവധിക്കാല ക്ലാസ് 'വേനൽക്കൂടാരം' സമാപിച്ചു. സമാപന സമ്മേളനം കെ.അൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു.പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ എസ്.ആര്യദേവൻ,വിനിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ.സതീഷ്, ടി.കുമാർ, രാഹിൽ ആർ.നാഥ്, എ.കെ.രേണുക, സോണിയ, അനിഷ എസ്.ഐ, ഷിനി.എം, ബി.ഡി.ഒ ചിത്ര കെ.പി തുടങ്ങിയവർ പങ്കെടുത്തു.കവി മുരുകൻ കാട്ടാക്കട, കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ ഹരിചാരുത, കായിക പ്രതിഭ പി.വി.പ്രേംനാഥ്, പാട്ട് വർത്തമാനം കലാകാരൻ ദിവകൃഷ്‌ണ, ഗ്രാൻഡ് മാസ്റ്റർ ഡോ.ജി.എസ്.പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് കുമാർ, കലാകാരന്മാരായ പാറശാല വിജയൻ, കലാലയം സൈമൺ കുമാർ, പാറശാല ജയമോഹൻ, അഖിൽ പി.വിൽസൺ, എഴുത്തുകാരൻ കൃഷ്‌ണ പൂജപ്പുര, സിനിമാ ടി.വി താരം ജോബി, മിമിക്രി കലാകാരൻ ശിവജിത്ത്, നടൻ പാട്ട് കലാകാരൻ പുലിയൂർ ജയകുമാർ തുടങ്ങിയവർ ക്ലാസുകളെടുത്തു.