വാമനപുരം:എസ്.എൻ.ഡി. പി യോഗം കുമാരനാശാൻ സ്മാരക വാമനപുരം യൂണിയനിലെ ആനച്ചൽ ശാഖയിൽ പ്രവർത്തിക്കുന്ന കുമാരനാശാൻ വനിതാ സ്വയം സഹായ സഹകരണ സംഘത്തിന് ഫെഡറൽ ബാങ്കിന്റെ വെഞ്ഞാറമൂട് ബ്രാഞ്ചിൽ നിന്ന് അനുവദിച്ച മൈക്രോ ഫിനാൻസ് ലോൺ തുകയായ പത്ത് ലക്ഷം രൂപയുടെ ചെക്ക് യൂണിയൻ കൺവീനർ എസ്.ആർ.രജികുമാർ കൈമാറി.കമ്മിറ്റി അംഗം ചന്തു വെള്ളുമണ്ണടി,ഫെഡറൽ ബാങ്ക് സീനിയർ മാനേജർ ദർശൻ,വനിതാ സംഘം കൺവീനർ ആശ, ജോയിന്റ് കൺവീനർ അശ്വതി, സംഘ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.