വർക്കല: കടയ്ക്കാവൂർ എസ്.എസ് നടനസഭയുടെ എഴുപത്തിഒൻപത് എന്ന നാടകത്തിന്റെ പൂജാകർമ്മം പേരേറ്റിൽ ഭഗവതിപുരം ഭദ്രാദേവീക്ഷേത്രത്തിൽ നടന്നു. നാടകകൃത്ത് കടയ്ക്കാവൂർ അജയബോസ് ഭദ്രദീപം തെളിച്ചു. നാടക രചയിതാവ് മുഹാദ് വെമ്പായം,സംവിധായകൻ സുരേഷ് ദിവാകർ,നടൻ തോമ്പിൽ രാജശേഖരൻ,കൃഷ്ണകുമാർ പള്ളിപ്പുറം,ഡോ.എം.ജയരാജു,ബി.കെ.സൈജുരാജ്,വക്കം ബോബൻ,അനിൽ ആർ.തമ്പി,വക്കം സുധി, മകം വിജയൻ തുടങ്ങിയവർ പങ്കെടുത്തു.