തിരുവനന്തപുരം : നിത്യഹരിത കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന മലയാള കൈയെഴുത്ത് മത്സരം 26ന് രാവിലെ 9ന് സ്റ്റാച്യു പത്മാകഫേ വിനായക ഹാളിൽ നടക്കും.
മത്സരാർത്ഥികൾക്ക് നൽകുന്ന മലയാള കൃതി ഏറ്റവും മനോഹരമായി എഴുതണം. പ്രായപരിധിയില്ല. രജിസ്ട്രേഷൻ ഫീസ് നൂറു രൂപ. വിജയികൾക്ക് മികച്ച സമ്മാനങ്ങളും മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും ലഭിക്കും.രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9946584007 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് സൊസൈറ്റി പ്രസിഡന്റ്‌ റഹിം പനവൂർ അറിയിച്ചു.