ആറ്റിങ്ങൽ: അവനവഞ്ചേരി ശ്രീ വിദ്യാധിരാജാ വിശ്വകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമിയുടെ സമാധി ശതാബ്ദി ആചരിച്ചു.അഖണ്ഡലളിതാ സഹസ്ര നാമജപം,പുഷ്പാർച്ചന,പന്മന ആശ്രമത്തിലേക്ക് തീർത്ഥയാത്ര എന്നിവയ്ക്ക് പുറമെ സംഘടിപ്പിച്ച ചട്ടമ്പിസ്വാമി ശതാബ്ദി സമാധി സമ്മേളനം ഡോ.ഭാസി രാജ് ഉദ്ഘാടനം ചെയ്തു.കൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിച്ചു. ഡോ.സുധാകരൻ പിള്ള മുഖ്യപ്രഭാഷണം നടത്തി.തുളസിഭായി അമ്മ,ജയചന്ദ്രൻ നായർ,ഉഷാകുമാരി,കരുണാകരൻ നായർ തുടങ്ങിയവർ സംസാരിച്ചു.