g

കാലാവധിക്കു മുൻപേ ലിസ്‌റ്റ് അവസാനിക്കാൻ സാദ്ധ്യത

തിരുവനന്തപുരം :വി.എച്ച്.എസ്.ഇ നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്സ് ജൂനിയർ ഷോർട്ട് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ 10 പേരെ മാത്രം ഉൾപ്പെടുത്തി പി.എസ്‌.സി . ഇതേ തസ്തികയിലേക്ക് കഴിഞ്ഞ ലിസ്റ്റിൽ നിന്ന് 105 പേർക്ക് നിയമന ശുപാർശ ലഭിച്ചപ്പോഴാണ് ഇക്കുറി 10 പേരെ മാത്രം ഉൾപ്പെടുത്തിയത്.

മെയിൻ ലിസ്റ്റിൽ 10,സപ്ലിമെന്ററി ലിസ്റ്റിൽ 55,ഭിന്നശേഷി ലിസ്റ്റിൽ 7 എന്നിങ്ങനെ 72 പേരാണ് ലിസ്റ്റിലുള്ളത്. മെയിൻ ലിസ്റ്റിനൊപ്പം മാത്രമേ സപ്ലിമെന്ററി ലിസ്റ്റിന് നിലനിൽപ്പുള്ളൂ എന്നിരിക്കെ സപ്ലിമെന്ററി ലിസ്‌റ്റിൽ 55 പേരെയാണ് ഉൾപ്പെടുത്തിയത്. മെയിൻ ലിസ്റ്റിൽ ആവശ്യത്തിന് ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്താത്തതിനാൽ കാലാവധി പൂർത്തിയാക്കാതെ ലിസ്റ്റ് അവസാനിക്കുമെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.

ഈ തസ്ത‌ികയുടെ 5 ഒഴിവാണ് പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 3 വർഷ കാലാവധിക്കുള്ളിൽ കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സാദ്ധ്യതയുമുണ്ട്. 2015 ജൂൺ 22ന് നിലവിൽ വന്ന മുൻ ലിസ്റ്റ് 2018 ജൂൺ 21ന് അവസാനിച്ചിരുന്നു.

സയന്റിഫിക് അസിസ്റ്റന്റ് മെയിൻ ലിസ്‌റ്റിലും10 പേർ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്‌റ്റന്റ് (അനാട്ടമി) ഷോർട്ട് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിലും 10 പേർ മാത്രമാണുള്ളത് . സപ്ലിമെന്ററി ലിസ്റ്റ‌ിൽ 57,ഭിന്നശേഷി ലിസ്റ്റിൽ 5 എന്നിങ്ങനെ 72 പേരാണ് ലിസ്റ്റിൽ ഉൾപ്പെട്ടത്. ഈ തസ്‌തികയുടെ ഒരു ഒഴിവാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.