വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ നഴ്സസ് ഡേ ആഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 9ന് ആശുപത്രി അങ്കണത്തിൽ 'നമ്മുടെ നേഴ്സുമാർ നമ്മുടെ ഭാവി' എന്ന ആശയമുയർത്തി സെമിനാർ സംഘടിപ്പിക്കും.സ്വാമി ഋതംബരാനന്ദയുടെ അദ്ധ്യക്ഷതയിൽ പ്രൊഫ.ഡോ.സെലീന (ജോയിന്റ് ഡയറക്ടർ,നഴ്സിംഗ് എഡ്യുക്കേഷൻ) ഉദ്ഘാടനം ചെയ്യും.ബീന (മെമ്പർ,കേരള നഴ്സിംഗ് കൗൺസിലർ) സ്വാഗതവും, ഡോ.റ്റിറ്റി പ്രഭാകരൻ,ഡോ.നിഷാദ്.എസ്.കെ,ഡോ.ജോഷി,പ്രൊഫ.ഡോ.കൃപ.ജെ.സി,ജ്യോതി ജോസഫ് എന്നിവർ പങ്കെടുക്കും. ഹോസ്പിറ്റലിലെ ബെസ്റ്റ് നഴ്സിനുള്ള അവാർഡ് വിതരണവും സ്കൂൾ ഒഫ് നഴ്സിംഗ്, കോളേജ് ഒഫ് നഴ്സിംഗ് വിദ്യാർത്ഥികളുടെയും ഹോസ്പിറ്റൽ സ്റ്റാഫുകളുടെയും കലാപരിപാടികളും വർക്കലയിലെ വൃദ്ധസദനത്തിൽ അന്തേവാസികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തും.