തിരുവനന്തപുരം:ദി ലാ ട്രസ്റ്റിന്റെ സഹോദര സ്ഥാപനമായ ദി സ്പെഷ്യലിൽ പഠിച്ച് കേരള ജുഡീഷ്യൽ സർവീസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി വിവിധ കോടതികളിൽ ന്യായാധിപരായി സേവനം അനുഷ്ഠിക്കുന്നവരെ ആദരിക്കും.ഇന്ന് രാവിലെ 10 ന് പാളയം ബിഷപ്പ് പെരേര ഹാളിൽ നടക്കുന്ന അനുമോദന ചടങ്ങ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ.നഗരേഷ് ഉദ്‌ഘാടനം ചെയ്യും. അഡ്വ. എം. ഷഹീദ് അഹമ്മദ് അദ്ധ്യക്ഷനാകും.