തിരുവനന്തപുരം: പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ ബ്യൂട്ടി സലൂണിലേക്ക് ഇടിച്ചുകയറി. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം.പൂജപ്പുരയിൽ നിന്ന് മുടവൻമുകൾ ഭാഗത്തേക്ക് പോകുമ്പോൾ ഇടത് വശത്തുള്ള 'സാഫ്രോൺ ബ്യൂട്ടി പാർലറി"ലേക്കാണ് അമിതവേഗതയിൽ മുടവൻമുകൾ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിച്ചു കയറിയത്. കടയുടെ മുന്നിലെ ഗ്ലാസ് മുഴുവൻ തകർന്നു. കടയുടെ മുന്നിൽ നിന്ന യുവാവിന് ഗ്ലാസ് ശരീരത്തിൽ തറച്ചുകയറി സാരമായി പരിക്കേറ്റു. ഇയാളെ കിള്ളിപ്പാലത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരമന ശാസ്ത്രീനഗർ സ്വദേശിയായ യുവതിയാണ് കിയ ഇലക്ട്രിക്ക് കാർ ഓടിച്ചിരുന്നത്. എന്നാൽ സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും കേസ് എടുത്തിട്ടില്ലെന്നും പൂജപ്പുര പൊലീസ് അറിയിച്ചു.