തിരുവനന്തപുരം: കരമന അഖിൽ കൊലപാതകക്കേസിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.അഖിലിന്റെ വീട് സന്ദർശിച്ചതിനുശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദാരുണമായ സംഭവമാണിത്. സർക്കാർ അതീവ ഗൗരവത്തോടെയാണ് ഇക്കാര്യത്തെ കാണുന്നത്.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കും.തലസ്ഥാന നഗരി പൊതുവേ ശാന്തമാണ് . ശാന്തമായ അന്തരീക്ഷം നിലനിറുത്താൻ ശക്തമായ ഇടപെടലുകളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.