തിരുവനന്തപുരം: ഒറ്റക്കൽ മാർബിളിൽ കൊത്തിയ ആദിപരാശക്തിയുടെ വിഗ്രഹം എത്തിയോടെ പൗർണ്ണമിക്കാവ് മറ്റൊരു ചരിത്രമ മുഹൂർത്തത്തിന് കൂടി സാക്ഷ്യം വഹിച്ചു. കഴിഞ്ഞ ദിവസമെത്തിയ വിഗ്രഹത്തെ ഇന്നലെ പീഠത്തിലിരുത്തി. പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ജൂലായിൽ നടക്കും. പൗർണ്ണമിക്കാവിൽ നടന്ന മഹാകാളികാ യാഗത്തിലാണ് 23അടി ഉയരമുള്ള ആദിപരാശക്തിയുടെ വിഗ്രഹത്തിന്റെ നിർമ്മാണം ആരംഭിച്ചത്.
ആദിപരാശക്തിയുടെ വിഗ്രഹത്തിന്റെ പ്രതിഷ്ഠ കഴിഞ്ഞാതോടെ വീണ്ടും മഹാകാളികാ യാഗം നടക്കും.
രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുവന്ന വിഗ്രഹങ്ങളെ ക്ഷേത്രം മഠാധിപതി സിൻഹാ ഗായത്രി, മുഖ്യകാര്യദർശി എം.എസ്. ഭുവനചന്ദ്രൻ, ക്ഷേത്രം ട്രസ്റ്റികളായ പള്ളിയറ ശശി, കിളിമാനൂർ അജിത്, ശങ്കർ റാം, വെള്ളാർ സന്തോഷ്, അനന്തപുരി മണികണ്ഠൻ, വെങ്ങാനൂർ സതീഷ്, വെങ്ങാനൂർ വാർഡ് മെമ്പർ മിനി, പൗർണ്ണമിക്കാവ് ജയകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.