തിരുവനന്തപുരം : വേനൽച്ചൂടിൽ ആശ്വാസമായി നഗരത്തിൽ വേനൽ മഴ ലഭിച്ചു. ഇന്നലെ വൈകിട്ട് 4:45ന് ആരംഭിച്ച മഴ അരമണിക്കൂറോളം നീണ്ടു. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിച്ചത്. മഴയിൽ കാര്യമായ നാശനഷ്ടങ്ങൾ ഒന്നുമുണ്ടായില്ല. ശക്തമായി പെയ്ത മഴ പിന്നീട് തോരുകയായിരുന്നു.പെട്ടെന്ന് മഴ അവസാനിച്ചതു കൊണ്ട് വെള്ളക്കെട്ടും ഉണ്ടായില്ല.
ജില്ലയിൽ നാളെ മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച ജില്ലയിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകി.