വക്കം:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വക്കം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊച്ചുപള്ളിക്കു സമീപം ശാസ്ത്ര സംവാദ സദസ് സംഘടിപ്പിച്ചു.മേഖല പ്രസിഡന്റ്‌ സുധീർ രാജ് ഉദ്ഘാടനം ചെയ്തു.പരിഷത്ത് ഭാരവാഹി മാജിത വക്കം അദ്ധ്യക്ഷത വഹിച്ചു.മേഖല ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ,മേഖല ബാലവേദി കൺവീനർ ഷിബു കടയ്ക്കാവൂർ എന്നിവർ സംസാരിച്ചു.വക്കം യൂണിറ്റ് സെക്രട്ടറി ശരണ്യ സ്വാഗതവും മേഖല കമ്മിറ്റി അംഗം ഷാൻ വക്കം നന്ദിയും പറഞ്ഞു.