വക്കം: വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപം കൊടിമരവും ബോർഡും സാമുഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും കൊടിമരവും ബോർഡുമാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്. ക്ഷേത്രത്തിലെ സദ്യാലയം കേന്ദ്രീകരിച്ച് രാത്രിയിലും പകലും സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടെന്നും പരാതിയുണ്ട്. മുൻപ് ക്ഷേത്രസമീപത്തെ ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരുകയും വൈദ്യുതിബന്ധം വിഛേദിക്കുകയും കുളത്തിന്റെ നിർമ്മാണത്തിനായി സ്ഥാപിച്ചരുന്ന ഓടയുടെ മൂടി അടിച്ചുതകർക്കുകയും ചെയ്തിരുന്നു. കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.