ss

ബിസിനസുകാരനായ കബീർ ബാഹിയയുമായി ബോളിവുഡ് നടി കൃതി സനോൺ ഡേറ്റിംഗിലാണെന്ന് പരസ്യമായ രഹസ്യമാണ്. അടുത്തിടെ ഇരുവരും ഒുരമിച്ച് ലണ്ടൻ യാത്ര നടത്തിയതിന്റെ ചിത്രങ്ങൾ പാപ്പരാസികൾ ആഘോഷമാക്കിയിരുന്നു. ലണ്ടൻ ആസ്ഥാനമായ ബിസിനസുകാരനാണ് കബീർ ബാഹിയ. തന്റെ ഭാവിവരനെക്കുറിച്ച് അടുത്തിടെ കൃതി സനോൺ മനസ് തുറക്കുകയും ചെയ്തു.

എനിക്ക് വളരെ റിയലായ ഒരാളെ വേണം. എന്നെ ചിരിപ്പിക്കാൻ കഴിയുന്ന, എനിക്ക് മണിക്കൂറുകളോളം സംസാരിക്കാൻ കഴിയുന്ന എന്നെയും എന്റെ ജോലിയെയും ബഹുമാനിക്കുന്ന ഒരാളെയാണ് വേണ്ടത്. കൃതിയുടെ വാക്കുകൾ. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ എം.എസ്. ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ അടുത്ത ബന്ധുവാണ് കബീർ. ധോണിയുടെ കുടുംബത്തിലെ ആഘോഷങ്ങളിൽ കബീർ ബാഹിയ പതിവുമുഖമാണ്. അതേസമയം പ്രണയം വെളിപ്പെടുത്താതെ കൃതി സനോണും കബീർ ബാഹിയയും മൗനം പാലിക്കുകയാണ്. ബോളിവുഡിൽ അടുത്ത വിവാഹം കൃതിയുടേ

താണെന്ന് ആരാധകർ കരുതുന്നു. നല്ല സിനിമയിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയും ബോളിവുഡിൽ പ്രശസ്തിയിൽ എത്തിയ കൃതി സനോൺ മികച്ച നടിക്കുള്ള ദേശീയ അവാർഡും സ്വന്തമാക്കി.