
ഷോർട്ട് ഹെയറുമായി ലേഡി ബോസ് ലുക്കിൽ തിളങ്ങി ശിവദ. നീണ്ട മുടിയുമായി ശാലീന സുന്ദരിയായാണ് മിക്കപ്പോഴും ശിവദ സിനിമയിൽ പ്രത്യക്ഷപ്പെടുക. നീണ്ട മുടി ശിവദയുടെ അഴകിൽ പ്രധാനിയെന്ന് ആരാധകർ തന്നെ പറയാറുണ്ട്. ഇപ്പോൾ ഷോർട്ട് ഹെയർ ലുക്കിൽ എത്തി ശിവദ ശ്രദ്ധ നേടുന്നു. ഫെബ്രുവരിയിൽ കാൻസർ രോഗികൾക്കായി ശിവദ മുടി നൽകുകയായിരുന്നു. ശാലീന സുന്ദരിയായി വേഗം വരിക എന്ന് ശിവദയോട് ആരാധകന്റെ കമന്റ്. ബ്ളാക് കോ- ഒാർഡ് ഡ്രസ് ധരിച്ചുള്ള പുതിയ ചിത്രങ്ങൾ ശിവദ സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. 2009 ൽ റിലീസ് ചെയ്ത കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് ശിവദ അരങ്ങേറ്റം കുറിച്ചത്. 2015 ൽ റിലീസ് ചെയ്ത സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടുന്നത്. ലിവിംഗ് ടുഗദർ, ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം, ലക്ഷ്യം, അച്ചായൻസ്, രാമന്റെ ഏദൻ തോട്ടം, ശിക്കാരി ശംഭു, ജവാനും മുല്ലപ്പൂവും ,ലൂസിഫർ, 2018 , മേരീ ആവാസ് സുനോ , 12th മാൻ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. സ്ക്രീട്ട് ഹോം ആണ് ശിവദയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. അന്യഭാഷകളിലും സജീവമാണ്.