hi

വെഞ്ഞാറമൂട്: കീഴായിക്കോണം കലാലയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുട്ടികളുടെ അവധിക്കാല കൂട്ടായ്മ സംഘടിപ്പിച്ചു. വെഞ്ഞാറമൂട് എസ്.ഐ ജ്യോതിഷ് ചിറവൂർ ഉദ്ഘാടനം ചെയ്തു. നഷ്ടപ്പെടുന്ന പൊതുയിടങ്ങൾ എന്ന വിഷയത്തിൽ കവി വിഭു പിരപ്പൻകോട് കുട്ടികളുമായി സംവദിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കീഴായിക്കോണം അജയൻ, ഗ്രന്ഥശാല സെക്രട്ടറി എം.ബി.ബിജു, ബി.ശശിധരൻനായർ, അശുപക് ഭരതന്നൂർ, ബി.എസ്.പ്രഭ, ജി.ആർ.ഷാജി, ബാലവേദി പ്രസിഡന്റ് വി.എം. കുമാരി വിനയ എന്നിവർ പങ്കെടുത്തു.