ബാലരാമപുരം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ബാലയരങ്ങ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിനകലാ പഠന ശില്പശാല സംഘടിപ്പിച്ചു.ശില്പശാല കവിയും , ഗാനരചയിതാവുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു.ജോയ് നന്ദാവനം,വഞ്ചിയൂർ പ്രവീൺ കുമാർ , കാര്യവട്ടം ശ്രീകണ്ഠൻ നായർ,ബിന്ദു സുരേഷ്, കുന്നത്തൂർ ജെ. പ്രകാശ്,എം.നാഷിദ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് എടുത്തു.സമാപന പൊതുയോഗം നന്മ സംസ്ഥാന വൈസ് പ്രസിഡന്റ് അയിലം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ,പ്രസിഡന്റ് ബാബു സാരംഗി, സംസ്ഥാന കമ്മിറ്റി അംഗം സുനിൽ പട്ടിമറ്റം,കെ.എസ്. ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.