തിരുവനന്തപുരം: സ്വകാര്യവിദേശ സന്ദർശനത്തിലുള്ള മുഖ്യമന്ത്രി പിണറായിവിജയനും കുടുംബവും ഇന്തോനേഷ്യയിൽ നിന്ന് ഇന്ന് സിംഗപ്പൂരിലെത്തും. 18ന് സിംഗപ്പൂരിൽ നിന്ന് മടങ്ങുന്ന മുഖ്യമന്ത്രി 19 മുതൽ 21 വരെ യു.എ.ഇയിൽ ആയിരിക്കും. മകൾ വീണയും മരുമകനായ മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. അതേസമയം, ഇന്തോനേഷ്യയിലുള്ള ഗതാഗതി മന്ത്രി ഗണേഷ് കുമാറും ഭാര്യയും നാളെ കേരളത്തിലേക്ക് മടങ്ങും.ഇന്തോനേഷ്യൻ,സിംഗപ്പൂർ യാത്രയുടെ എല്ലാ ചെലവും വഹിക്കുന്നത് അതത് രാജ്യത്തെ ഇന്ത്യൻ എംബസികളാണെങ്കിലും പീന്നിട് സംസ്ഥാന ഖജനാവിൽ നിന്ന് ചെലവായ തുക എംബസിക്ക് കൈമാറും.