തിരുവനന്തപുരം: മാതൃത്വത്തെ ആഘോഷമാക്കി അമ്മയാകാനൊരുങ്ങുന്ന സുന്ദരിമാർ ലുലുമാളിലെ ഫാഷൻ റാംപിലെത്തി. മാതൃദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'മോംസൂൺ' എന്ന പരിപാടിയിൽ 12 ഗർഭിണികളാണ് ചുവടുവച്ചത്. രണ്ട് റൗണ്ടുകളിലായി പരമ്പരാഗത വേഷങ്ങളും പാശ്ചാത്യ വസ്ത്രങ്ങളും ധരിച്ചാണ് ഇവർ അണിനിരന്നത്. കിംസ് ഹെൽത്തുമായി സഹകരിച്ചാണ് ലുലു മാൾ ഫാഷൻ ഷോ സംഘടിപ്പിച്ചത്. പരിപാടിയിൽ മക്കളുമായി അമ്മമാർ റാംപിലെത്തിയതും കൗതുകമായി.