തിരുവനന്തപുരം: കേരള വെള്ളാള മഹാസഭ വനിത വിഭാഗം ജില്ലാ പ്രതിനിധി സമ്മേളനം ഡോ. പാപ്പ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി. ജലജ കുമാരി അദ്ധ്യക്ഷത വഹിച്ചു. മഹാസഭ സംസ്ഥാന പ്രസിഡന്റ് എൻ. മഹേശൻ, സംസ്ഥാന സെക്രട്ടറി പി. ഹരിദാസ്, സംസ്ഥാന ട്രഷറർ രാജീവ് താഴെക്കര, സീനിയർ വൈസ് പ്രസിഡന്റ് സുരേഷ് കുമാർ. ജി, വൈസ് പ്രസിഡന്റുമാരായ കെ.ബി. സാബു വിഴിക്കത്തോട്, ജയഗോപാൽ. എസ്, സെക്രട്ടറി ഇ.പി. ജ്യോതി ഇടക്കര എന്നിവർ സംസാരിച്ചു. വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി എസ്. ആർ. രാജലക്ഷ്‌മി സ്വാഗതം പറഞ്ഞു.
സമുദായ അംഗങ്ങളായ കലാ -സാംസ്കാരിക രംഗത്തെ പ്രമുഖരെ ആദരിച്ചു. പ്രസിഡന്റായി ജ്യോതി പ്രേം കുമാറിനെയും സെക്രട്ടറിയായി ജയശ്രീ. എസിനെയും ട്രഷററായി ശ്രീലതയെയും തിരഞ്ഞെടുത്തു.
ഫോട്ടോ ക്യാപ്ഷൻ..
കേരള വെള്ളാള മഹാസഭ വനിത വിഭാഗം ജില്ലാ പ്രതിനിധി സമ്മേളനം ഡോ. പാപ്പ ഉദ്ഘാടനം ചെയ്യുന്നു. എൻ. മഹേശൻ, പി. ഹരിദാസ്, ജലജ കുമാരി, സെക്രട്ടറി എസ്. ആർ. രാജലക്ഷ്മി, സുരേഷ് കുമാർ. ജി, കെ. ബി. സാബു, ജയഗോപാൽ. എസ്., ട്രഷറർ രാജീവ് താഴെക്കര, ഇ.പി. ജ്യോതി ഇടക്കര, രഞ്ജിനി മോഹൻ, സുഭദ്ര ഗോപാലകൃഷ്ണൻ എന്നിവർ സമീപം.