തിരുവനന്തപുരം: ഡിഫറന്റ് ആർട് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാതൃദിനാഘോഷം നടി മല്ലികാസുകുമാരൻ ഉദ്ഘാടനം ചെയ്തു. പകരം വയ്ക്കാനാവാത്ത ശ്രേഷ്ഠ സ്ഥാനമാണ് ഓരോ അമ്മയ്ക്കും ഉള്ളതെന്ന് മല്ലിക പറഞ്ഞു. ഡിഫറന്റ് ആർട് സെന്റർ ഡയറക്ടർ ഷൈലാ തോമസ് സംവിധാനം ചെയ്ത പെണ്ണാൾ സീരീസിലെ മാതൃത്വം എന്ന തീം പ്രദർശിപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. ഡിഫറന്റ് ആർട് സെന്റർ ക്ലിനിക്കൽ ലിംഗ്വസ്റ്റ് ഡോ. മേരിക്കുട്ടി.എ.എം അദ്ധ്യക്ഷത വഹിച്ചു. ഐ.സി.എം.ആർ സയിന്റിസ്റ്റ് രവിന്ദർ സിംഗ് മുഖ്യാതിഥിയായി. ഡിഫറന്റ് ആർട് സെന്ററിലെ അമ്മമാർ മക്കൾക്കെഴുതിയ കത്തുകളുടെ സമാഹാരം 'സ്‌നേഹപൂർവം അമ്മയ്ക്ക്' എന്ന പേരിൽ തയ്യാറാക്കിയ സുവനീർ മല്ലികാ സുകുമാരൻ രവിന്ദർ സിംഗിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഡി.എ.സി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഷൈലാ തോമസ്, കരിസ്മ എക്സിക്യുട്ടീവ് അംഗം ഉഷ.ഡി എന്നിവർ പങ്കെടുത്തു.