തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ ഓഫീസ് ഉദ്ഘാടനവും നിർദ്ധന രോഗികൾക്കുള്ള ധനസഹായ വിതരണവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. പാറശാല കുമാരനാശാൻ നഗറിൽ നടന്ന പൊതുസമ്മേളനത്തിൽ പാറശാല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ജയൻ.എസ്.ഊരമ്പ് അദ്ധ്യക്ഷത വഹിച്ചു. പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് കുമാരനാശൻ അനുസ്മരണ പ്രഭാഷണം നടത്തി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ജയൻ.എസ്. ഊരമ്പ് പൊന്നാട ചാർത്തി ആദരിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ, നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി.ബി. ശ്രീകണ്ഠൻ, കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ.സുരേഷ്, സെക്രട്ടറി തോട്ടം പി.കാർത്തികേയൻ, കന്യാകുമാരി യൂണിയൻ ചെയർമാൻ ബാലാജി സിദ്ധാർത്ഥൻ, കൺവീനർ ഹിന്ദുസ്ഥാൻ ബി. മണികണ്ഠൻ, ശ്രീനാരായണ എംപ്ലോയിസ് ഫോറം കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി വി. ബിനുകുമാർ എന്നിവർ സംസാരിച്ചു. പാറശാല യൂണിയൻ മുൻ കൗൺസിലർ ആർ.രാജേന്ദ്രബാബു, വനിതാസംഘം കേന്ദ്രസമിതി അംഗം ഗീതാ മധു,യൂണിയൻ മുൻ പ്രസിഡന്റ് എ.പി. വിനോദ്, യൂണിയൻ മുൻ വൈസ് പ്രസിഡന്റ് വി. കൃഷ്ണൻകുട്ടി, വൈ.എസ്.കുമാർ, പാറശാല യൂണിയൻ യൂത്ത് മൂവ്മെന്റ് മുൻ സെക്രട്ടറി എസ്.ശ്രീകണ്ഠൻ, യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ മണ്ണന്തല മുകേഷ് , സൈബർ സേന കേന്ദ്ര സമിതി ജോയിന്റ് കൺവീനർ ദീപു അരുമാനൂർ, യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം ഷിനു അരുമാനൂർ, വനിതാസംഘം പാറശാല യൂണിയൻ പ്രസിഡന്റ് എസ്.അജിതകുമാരി തുടങ്ങിയവർ പങ്കെടുത്തു.