കിളിമാനൂർ:മഴക്കാലപൂർവ ശുചീകരണം ഭാഗമായി പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ വകുപ്പുകളുടെ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുസ്മിതയുടെ അദ്ധ്യക്ഷതയിൽ പുളിമാത്ത് ഗവൺമെന്റ് എൽ.പി സ്‌കൂളിൽ നടന്നു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി.രഞ്ജിതം സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് അഹമ്മദ് കബീർ മഴക്കാല പൂർവ ശുചീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് വിശദീകരിച്ചു.കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.നിജു ശുചീകരണ പ്രവർത്തനങ്ങളുടെ ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു.മുൻക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിവപ്രസാദ്,വാർഡ് മെമ്പർമാരായ ഷീലാകുമാരി,ജയചന്ദ്രൻ, സുരേഷ്,നയനാകുമാരി,ആശ,ലിസി,സുജി പ്രസാദ് എന്നിവർ സംസാരിച്ചു.