darshanavattam

കല്ലമ്പലം:നാവായിക്കുളം ശ്രീശങ്കര നാരായണ സ്വാമി ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ ദർശനാവട്ടം എഴുന്നള്ളത്ത് ഭക്തി സാന്ദ്രമായി മാറി.വാദ്യ മേളങ്ങളും,മുത്തുകുടകൾ ഏന്തിയ ബാലികമാരും,നാടൻ കലാരൂപങ്ങളും,പഞ്ചവാദ്യവും ചേർന്നാണ് എഴുന്നള്ളത്തിനെ വരവേറ്റത്.ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് റോഡിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ ലളിതമായ ചടങ്ങുകളോടെയാണ് ദേശീയ പാത പിന്നിട്ടത്. നാവയിക്കുളത്ത് കെട്ടുകാഴ്ച്ചകളടക്കം വിവിധ പരിപാടികളോടെയായിരുന്നു വരവേൽപ്പ്.