കാട്ടാക്കട:മൈലോട്ടുമുഴി ജനതാ ഗ്രന്ഥശാലയുടെ ബാലവേദി കൂട്ടുകാർക്കായുള്ള വേനൽക്കാല ക്യാമ്പ് കവി സെയ്ദ് സബർമതി ഉദ്ഘാടനംചെയ്തു.ബാലവേദി പ്രസിഡന്റ് അമൃത കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ.അലക്സ് റോയ് മുഖ്യപ്രഭാഷണംനടത്തി.എസ്. രതീഷ് കുമാർ,അനഘ അനിൽ,എസ്.അനിക്കുട്ടൻ,എസ്. നാരായണൻ കുട്ടി,നിയവിൽഫ്രഡ്,
എസ്.പി.സുജിത്ത്,അനശ്വർ ദേവ്,ജിബിന വിൽസ്, എ.വിജയകുമാരൻ നായർ,എസ്.ബിന്ദു കുമാരി,എസ്.എൽ. ആദർശ്,അജിത ഡെന്നീഷ് തുടങ്ങിയവർസംസാരിച്ചു. വിവിധ മത്സരങ്ങൾ,പഠന പരിപാടികൾ,കലാവിരുന്ന് തുടങ്ങിയവ സംഘടിപ്പിച്ചു.