gurumuninarayanaprasad

വർക്കല:ശ്രീനടരാജ സംഗീതസഭ ഏർപ്പെടുത്തിയിട്ടുള്ള കെടാകുളം കരുണാകരൻ മെമ്മോറിയൽ സാഹിത്യ അവാർഡ് നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനിനാരായണപ്രസാദിനും ശ്രീനടരാജസംഗീതസഭയുടെ സംഗീത അവാർഡ് പ്രശസ്‌ത മൃദംഗ വിദ്വാൻ ആലപ്പുഴ ചന്ദ്രശേഖരൻ നായർക്കും സമർപ്പിച്ചു.സഭയുടെ 28-ാംമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗുരുനാരായണ ഗിരിയിൽ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തിൽ എഴുത്തുകാരനും ഗവേഷകനുമായ ജി.പ്രിയദർശനനാണ് അവാർഡുകൾസമർപ്പിച്ചത്.സഭ പ്രസിഡന്റ് എൻ.സുകുമാരൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു.എമിനന്റ് എഞ്ചിനീയേഴ്‌സ് അവാർഡ് നേടിയ ഡോ .എം.ജയരാജുവിനെ പൊന്നാടയണിച്ചു ആദരിച്ചു.ഡോ.എസ്.ജയപ്രകാശ് ,ഡോ .അജയൻ പനയറ ,പർവതീപുരം പത്മനാഭഅയ്യർ,സി.വേണുഗോപാൽ,എസ്.സജീവ് എന്നിവർ സംസാരിച്ചു.സബ്‌ജില്ല , ജില്ലാതലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച കലാപ്രതിഭകളെയും നാച്യുറോപ്പതിയിൽ മെഡിക്കൽ ബിരുദം നേടിയ ഡോ. മേപാസലിൻ കുമാറിനെയും അനുമോദിച്ചു.