മുടപുരം: കെ.പി.ആർ.എയും കലാനികേതൻ സാംസ്കാരിക സമിതിയും തിരുനെൽവേലി അരവിന്ദ് ഹോസ്പിറ്റലും സംയുക്തമായി നടത്തിയ നേത്രപരിശോധനാക്യാമ്പ് പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദ് ഹാളിൽ നടന്നു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.
അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. കെ.പി.ആർ.എയുടെയും കലാനികേതൻ സാംസ്കാരിക സമിതിയുടെയും ചെയർമാൻ എം.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. കലാനികേതൻ സെക്രട്ടറി ടി.നാസർ സ്വാഗതം പറഞ്ഞു.പഞ്ചായത്ത് അംഗം ശ്രീചന്ദ്, ഡോക്ടർ പാർവതി,ഡോക്ടർ റ്റിറ്റു,ക്യാമ്പ് കോർഡിനേറ്റർ ഹേമചന്ദ്രൻ,കെ .പി.ആർ.എ കലാനികേതൻ ഭാരവാഹികളായ നൈസാം,ഷജിൻ,നിസാം,സമദ്,റാഫി, ആബിദ് തുടങ്ങിയവർ സംസാരിച്ചു.