ഉദിയൻകുളങ്ങര: കഴിഞ്ഞ ദിവസം പെയ്ത മഴയിലും കാറ്റിലും കൊല്ലയിൽ പഞ്ചായത്തിൽ കനത്ത നാശനഷ്ടം.വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി. മഞ്ചവിളാകം യു.പി സ്കൂൾ പരിസരത്തെ നെല്ലിമരം റോഡിലേക്ക് മറിഞ്ഞു.സ്കൂളിൽ നടന്ന കുടുംബശ്രീ വാർഷികത്തിൽ പങ്കെടുക്കാനെത്തിയ മൂന്നുപേരുടെ ഇരുചക്രവാഹനങ്ങൾ മരം വീണതിനെ തുടർന്ന് തകർന്നു. സ്കൂൾ മതിലും തകർന്നു, ആളപായമില്ല.കൊല്ലയിൽ പാങ്കോട്ടുകോണം ചെറിയ പുന്നക്കാവ് പ്രദേശത്ത് വൻ കൃഷിനാശമുണ്ടായി.റബർ മരങ്ങൾ വ്യാപകമായി കടപുഴകി.