d

തിരുവനന്തപുരം: മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ സംഘടിപ്പിക്കുന്ന 2024 അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മേയ് 18ന് രാവിലെ 11ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. മ്യൂസിയം പരിസരത്ത് വെച്ച് നടക്കുന്ന പരിപാടിയിൽ സെമിനാറുകൾ, നാടൻപാട്ട്, കമ്മാട്ടിക്കളി, പരുന്താട്ടം, ഓപ്പൺ ക്വിസ്സ് എന്നിവയും, രാജ രവിവർമ്മ ആർട്ട് ഗ്യാലറിയിൽ പ്രശസ്ത ക്യൂറേറ്റർ ഗണേഷ് ശിവസാമി നയിക്കുന്ന ഗ്യാലറി വാക്ക്, നേപ്പിയർ മ്യൂസിയത്തിൽ പൈതൃക വസ്തുക്കളുടെ പ്രത്യേക പ്രദർശനവും ഉണ്ടാകും. തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ മ്യൂസിയങ്ങളിൽ പരിപാടികളുടെ ഭാഗമായി ഓപ്പൺ ക്വിസ്സ്, സെമിനാറുകൾ, പൈതൃക കലാരൂപങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.