തിരുവനന്തപുരം: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പുറത്തുവന്നപ്പോൾ നൂറുമേനി വിജയവുമായി തലസ്ഥാന നഗരത്തിലെ സ്കൂളുകൾ. ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്കൂൾ, മുക്കോലയ്ക്കൽ സെന്റ് തോമസ് സെൻട്രൽ സ്കൂൾ, നേമം കോലിയക്കോട് സ്വാമി വിവേകാനന്ദ മിഷൻ സ്കൂൾ, ആക്കുളം ദി ഗുഡ് ഷെപ്പേഡ് സ്കൂൾ, വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവൻ, കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്കൂൾ, നാലാഞ്ചിറ നവജീവൻ ബെഥനി വിദ്യാലയ, ആക്കുളം പി.എം കേന്ദ്രീയ വിദ്യാലയം, പട്ടം ആര്യ സെൻട്രൽ സ്കൂൾ, തൈക്കാട് കാർമ്മൽ സ്കൂൾ,

തുടങ്ങിയവയാണ് നൂറ് ശതമാനം വിജയം സ്വന്തമാക്കിയത്.

ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്കൂൾ

131 പേർ പരീക്ഷയെഴുതിയ 12-ാം ക്ലാസിൽ 95 ഡിസ്റ്റിംഗ്ഷനും 34 ഫസ്റ്റ് ക്ലാസും ലഭിച്ചു. കൃഷ്ണ ഡി. നായർ (സയൻസ്- 98%), എസ്. ബി. ആദർശ് (കോമേഴ്സ്- 93.4 %) എന്നിവർ ഒന്നാം സ്ഥാനത്തെത്തി. 10-ാം ക്ലാസിൽ 78 പേർ പരീക്ഷയെഴുതിയവരിൽ 52 ഡിസ്റ്റിംഗ്ഷനും 20 ഫസ്റ്റ് ക്ലാസും ലഭിച്ചു. 97 ശതമാനം മാർക്കോടെ നിഖിത അജിത് ഒന്നാമതെത്തി.

ആക്കുളം ഗുഡ് ഷെപ്പേഡ്

12-ാം ക്ലാസിൽ 122 വിദ്യാർത്ഥികളും (118 ഡിസ്റ്റിംഗ്ഷൻ, 4 ഫസ്റ്റ് ക്ലാസ്) 10-ാം ക്ലാസിൽ 199 വിദ്യാർത്ഥികളുമാണ് (151 ഡിസ്റ്റിംഗ്ഷൻ, 48 ഫസ്റ്റ്ക്ലാസ്) പരീക്ഷയെഴുതിയത്. ആർ. അനന്തൻ (സയൻസ്- 99.2%), നന്ദന സാജൻ (കോമേഴ്സ്- 99%), മീര.എൽ (ഹ്യുമാനിറ്റീസ്- 97%) എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.

കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂ‌ൾ

12-ാം ക്ലാസ് പരീക്ഷയെഴുതിയ 264 പേരിൽ 202 പേർ ഡിസ്റ്റിംഗ്ഷനും 62 പേർ ഫസ്റ്റ് ക്ലാസും നേടി. ദേശീയ തലത്തിൽ സാറാ ജോൺ (493) ഏഴാം സ്ഥാനവും ഫയസ് അഹമ്മദ് അബ്ദുൾ മജീദ് (491) ഒൻപതാം സ്ഥാനവും നേടി കൊമേഴ്‌സ് വിഭാഗത്തിൽ സ്‌കൂൾ ടോപ്പറായി. എ. കൃഷ്ണ (489), എസ്. ഋഷികേശ് (481) എന്നിവർ ഹ്യുമാനിറ്റീസ്, സയൻസ് വിഭാഗങ്ങളിൽ ഒന്നാമതെത്തി. 10-ാം ക്ലാസിൽ പരീക്ഷയെഴുതിയ 167 പേരിൽ 144 പേർക്ക് ഡിസ്റ്റിംഗ്ഷനും 23 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. ഇവരിൽ 54 പേർ 90 ശതമാന ത്തിനുമുകളിൽ മാർക്ക് കരസ്ഥമാക്കി. ദക്ഷ ഗിരീഷ് (496), ശിവാത്മിക (492) ശിവാനി നായർ വി.എസ്. (492) എം.ജെ.ആനഘ (491) സുഹാന ഷമീം (491) ശാരദ നായർ എ.എൻ.(491) അശ്വതി ബി. (491) എന്നിവർ യഥാക്രമം ദേശീയതലത്തിൽ നാല്, എട്ട്, ഒൻപത് സ്ഥാനങ്ങളോടെ ഉന്നതവിജയം കരസ്ഥമാക്കി.

വർക്കല ജ്യോതിസ് സെൻട്രൽ സ്‌കൂൾ

10-ാം ക്ലാസിൽ പരീക്ഷയെഴുതിയ 36 പേരിൽ 20 പേർക്ക് ഡിസ്റ്റിംഗ്ഷനും 10 പേർക്ക് ഫസ്റ്റ് ക്ലാസും 6 പേർക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു. ദയ എസ്‌. നായർ (484),

ഡി.ജെ. കാർത്തിക് (477), നൈമ സോണി (474), എം.ആർ. നിരജ് (474), എൻ. മിൻഹാജ് മുഹമ്മദ് (463) ഡി. അപർണ്ണ (453) എന്നിവർ 90 ശതമാനത്തിനു മുകളിൽ മാർക്കുനേടി.

മുക്കോലയ്ക്കൽ സെന്റ് തോമസ് സെൻട്രൽ സ്കൂൾ

340 വിദ്യാർത്ഥികളാണ് 12-ാം ക്ലാസ് പരീക്ഷയെഴുതിയത്. ഇതിൽ 282 ഡിസ്റ്റിംഗ്ഷൻ, 56 ഫസ്റ്റ് ക്ലാസ്, രണ്ട് സെക്കൻഡ് ക്ലാസ് എന്നിവയും 74 വിദ്യാർത്ഥികൾ എ വൺ ഗ്രേഡും സ്വന്തമാക്കി. രാഹുൽ ജോസഫ് ബിജോയി (സയൻസ്- 99%), ഗൗരവ് വിമൽ (കോമേഴ്സ്- 98%), ക്രിസല്യൻ ആലിസ് അജോ (ഹ്യുമാനിറ്റീസ്- 98.6%) എന്നിവർ ഒന്നാം സ്ഥാനം നേടി. 263 പേർ 10-ാം ക്ലാസ് പരീക്ഷയെഴുതിയതിൽ 205 ഡിസ്റ്റിംഗ്ഷനും 49 ഫസ്റ്റ് ക്ലാസും 9 സെക്കൻഡ് ക്ലാസും ലഭിച്ചു. റേച്ചൽ ഡേവിഡ് (98.83%), ജി.എസ്. വെങ്കിടേഷ് (98.2%), അഭിനവ് അഖിൽ (97.2%) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കി.

കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്കൂൾ

12-ാം ക്ലാസ് പരീക്ഷ എഴുതിയവരിൽ 59 ശതമാനം കുട്ടികൾ 80 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. അയിഷ.എസ് (കോമേഴ്സ്- 96.2%), ഷെഹ്ഫിൻ ഷെഹറാസ് (സയൻസ്), ദുർഗ്ഗാലക്ഷ്മി (ഹ്യുമാനിറ്റീസ്) എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. 10-ാം ക്ലാസ് പരീക്ഷയെഴുതിയ 64 പേരിൽ 30 വിദ്യാർത്ഥികൾക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. 96 ശതമാനം മാർക്ക് നേടിയ അദ്വിത വിനോദ് സ്‌കൂളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

നാലാഞ്ചിറ നവജീവൻ ബഥനി വിദ്യാലയ

പരീക്ഷയെഴുതിയ 110 പേരിൽ 81 ഡിസ്റ്റിംഗ്ഷൻ നേടി. മറിയ ജേക്കബ് (കോമേഴ്സ്- 98%), ഡി. ഭദ്ര (മാത്‌സ് കമ്പ്യൂട്ടർ- 97.6%), സിദ്ര ഫാത്തിമ (ഹ്യുമാനിറ്റീസ്- 97.4%), അമൃത റെജി (ബയോ മാത്‌സ്- 96.8%), അലീന ചെറിയാൻ ജോർജ് (ബയോ കമ്പ്യൂട്ടർ- 96.8%) എന്നിവർ ഒന്നാം സ്ഥാനത്തെത്തി. 10-ാം ക്ലാസിൽ 98 ശതമാനം മാർക്ക് നേടി റോജ റോയി ഒന്നാം സ്ഥാനം നേടി.

ആക്കുളം പി.എം കേന്ദ്രീയ വിദ്യാലയ

99 പേർ പരീക്ഷയെഴുതിയ 10-ാം ക്ലാസിൽ അദ്വൈത് ദിഗേഷ് ഒന്നാം സ്ഥാനത്തെത്തി. 12-ാം ക്ലാസിൽ 74 പേർ പരീക്ഷയെഴുതിയതിൽ ജഗൻ നാഥ് (സയൻസ്- 94.8%), ആദർശ്.എസ് (കോമേഴ്സ്- 96.2%) എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.

പട്ടം ആര്യ സെൻട്രൽ സ്കൂൾ

12-ാം ക്ലാസ് പരീക്ഷയെഴുതിയ 226 വിദ്യാർത്ഥികളിൽ 20 പേർ 95 ശതമാനത്തിന് മുകളിലും 80 പേർ 90 ശതമാനത്തിന് മുകളിലും മാർക്ക് നേടി. ശ്രേയ അനിഷ്, നവനീത് ജി. നായർ (സയൻസ്- 494), അനന്യ എസ്. നാഥ് (കോമേഴ്സ്- 487) എന്നിവർ ഒന്നാം സ്ഥാനത്തെത്തി. 190 വിദ്യാർത്ഥികളാണ് 10-ാം ക്ലാസ് പരീക്ഷയെഴുതിയത്. 39 പേർ 90 ശതമാനത്തിനു മുകളിലും 118 പേർ 80 ശതമാനത്തിനു മുകളിലും മാർക്ക് നേടി. 493 മാർക്ക് നേടിയ ഗംഗാ ഗോപൻ ഒന്നാം സ്ഥാനത്തെത്തി.

വഴുതക്കാട് കാർമ്മൽ സ്കൂൾ

79 പേർ പരീക്ഷയെഴുതിയ 10-ാം ക്ലാസിൽ 65 പേർക്ക് ഡിസ്റ്റിംഗ്ഷനും 14 ഫസ്റ്റ് ക്ലാസും ലഭിച്ചു. 98.6 ശതമാനം മാർക്ക് നേടിയ എസ്.എസ്. അഭിനവമി രാഗിനാണ് ഒന്നാം സ്ഥാനം. 12-ാം ക്ലാസിൽ റിഷിക അജയൻ (ഹ്യുമാനിറ്റീസ്- 97.4%), എ.പി. അനുപമ (സയൻസ്- 95.4%), എസ്. ഹെപ്സിബാബ് ഷക്കീന (കോമേഴ്സ്- 91.6%) എന്നിവർ ഒന്നാം സ്ഥാനത്തെത്തി.

വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവൻ

123 പേർ പരീക്ഷയെഴുതിയ 10-ാം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം ലഭിച്ചു.

പള്ളിപ്പുറം മോഡൽ പബ്ലിക് സ്കൂൾ

12-ാം ക്ലാസിൽ പരീക്ഷയെഴുതിയ 36 പേരിൽ 17കുട്ടികൾ ഡിസ്റ്റിംഗ്ഷൻ നേടി. 15 പേർക്ക് ഫസ്റ്റ് ക്ലാസും 4പേർക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു. പത്താംക്ലാസിൽ പരീക്ഷ എഴുതിയ 41 കുട്ടികളിൽ 17 പേർ ഡിസ്റ്റിംഗ്‌ഷനും 15 പേർക്ക് ഫസ്റ്റ് ക്ലാസും 9 പേർക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു.

തോന്നയ്ക്കൽ ബ്ലൂമൗണ്ട് പബ്ലിക് സ്കൂൾ

12-ാം ക്ലാസിൽ പരീക്ഷ എഴുതിയ 55 പേരിൽ 44 കുട്ടികൾക്ക് ഡിസ്റ്റിംഗ്ഷനും 11 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. പാസായി. കോമേഴ്സ് വിഭാഗത്തിൽ 94.4ശതമാനം മാർക്കോടെ അഭയ ബിജുവും സയൻസ് വിഭാഗത്തിൽ അഭിഷേക് എസ്.നായരും ( 92.2%) ഒന്നാം സ്ഥാനം കരസ്ഥമാക്കി. 10-ാം ക്ലാസിൽ 103 കുട്ടികൾ പരീക്ഷ എഴുതിയതിൽ 63 പേർക്ക് ഡിസ്റ്റിംഗ്ഷനും 40 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 98.2 ശതമാനം മാർക്ക് നേടി സിദ്ധി വിനായക് ഒന്നാം സ്ഥാനത്തെത്തി.

തിരുമല മങ്കാട്ടുകടവ് വിശ്വപ്രകാശ് സെൻട്രൽ സ്‌കൂൾ

12-ാം ക്ലാസിൽ 9 പേർക്ക് 90 ശതമാനത്തിന് മുകളിലും 12 പേർക്ക് ഡിസ്റ്റിംഗ്ഷനും 30 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 10-ാം ക്ലാസിൽ 90 ശതമാനം, ഡിസ്റ്റിംഗ്ഷൻ, ഫസ്റ്റ് ക്ലാസ്സ് എന്നിവ നേടിയ വിദ്യാർത്ഥികൾ ഉൾപ്പെടുന്നു.