photo

നെടുമങ്ങാട്: കവി പി.എസ്.ഉണ്ണികൃഷ്ണന്റെ മൂന്നു കാവ്യസമാഹാരങ്ങളുടെ പ്രകാശനം നെടുമങ്ങാട് ഗവൺമെന്റ് കോളേജിൽ നടന്നു.നിരൂപകൻ ഡോ.പി.കെ.രാജശേഖരൻ 'മതിയാകുന്നേയില്ല" എന്ന പുസ്തകവും കവി കുരീപ്പുഴ ശ്രീകുമാർ 'തൊട്ടു തൊട്ടാറ്റൽ" എന്ന പുസ്തകവും എഴുത്തുകാരി കെ.എ.ബീന 'മൈഗ്രേയ്ൻ" എന്ന പുസ്തകവും പ്രകാശനം ചെയ്തു. എഴുത്തുകാരി ശാലിനി.വി.നായർ,ഡോ.ഷിജൂഖാൻ, ഡോ.ചായം ധർമ്മരാജൻ എന്നിവർ ഏറ്റുവാങ്ങി.കവി അസിം താന്നിമൂടിന്റെ അദ്ധ്യക്ഷതയിൽ കുറിഞ്ചിലക്കോട് ബാലചന്ദ്രൻ,പി.എസ്.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ബി.സി.വി സ്മാരക ട്രസ്റ്റാണ് പ്രകാശനചടങ്ങ് സംഘടിപ്പിച്ചത്.