മാവേലിക്കര : ക്ഷേത്രത്തിലേക്ക് നടനന്നു പോകുംവഴി ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു.
കല്ലുമല മുതലിശ്ശേരിൽ പരേതരായ പൽപ്പുവിന്റെയും കാർത്ത്യായനി അമ്മയുടെയും മകളും ഐശ്വര്യയിൽ പരേതനായ കെ.എൻ.വാമദേവന്റെ ഭാര്യയുമായ പി.കെ.സരസ്വതിഭായിയാണ് (പൊടി - 84) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 5.30ഓടെയായിരുന്നു അപകടം. സംസ്കാരം നടന്നു.