തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ തട്ടിപ്പിനിരയാവുന്നതിലേറെയും പ്രൊഫഷണലുകളെന്ന് പൊലീസ്. 5മാസത്തിനിടെ 1000ലേറെ പേർ തട്ടിപ്പിനിരയായി. ഇതിൽ 93ഐ.ടി വിദഗ്ദ്ധരും 55 ഡോക്ടർമാരും 60 ഗവ. ഉദ്യോഗസ്ഥരും 39അദ്ധ്യാപകരും 31 ബാങ്കുദ്യോഗസ്ഥരുമുണ്ട്. 123 വ്യാപാരികൾക്കും 93 വീട്ടമ്മമാർക്കും 80 വിദേശമലയാളികൾക്കും 27പ്രതിരോധ സേനാംഗങ്ങൾക്കും 327സ്വകാര്യ ജീവനക്കാർക്കും പണം പോയി. 180കോടി രൂപയാണ് ഇക്കാലയളവിൽ സംസ്ഥാനത്ത് നിന്ന് നഷ്ടമായത്. കൊച്ചിയിൽ-33കോടി, തിരുവനന്തപുരത്ത്-30കോടി വീതം തട്ടിപ്പ് നടന്നു.