c

തിരുവനന്തപുരം : ജന്തുജന്യ രോഗ പ്രതിരോധത്തിലും ജെറിയാട്രിക് കെയറിലും കേരളവുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഡൽഹി യു.എസ് എംബസിയിലെ പൊളിറ്റിക്കൽ അഫയേഴ്സ് മിനിസ്റ്റർ കൗൺസിലർ ഗ്രഹാം മേയർ സന്നദ്ധത അറിയിച്ചു. മന്ത്രി വീണാ ജോർജുമായി സെക്രട്ടറിയേറ്റിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് കൂടുതൽ ചർച്ച നടത്തി തീരുമാനമെടുക്കുന്ന് വീണാ ജോർജ് അറിയിച്ചു.

കേരളത്തിന്റെ ആരോഗ്യ മേഖല കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ചിട്ടയായ പ്രവർത്തനങ്ങളാണ് ആരോഗ്യ മേഖലയിൽ നടന്നു വരുന്നതെന്ന് മന്ത്രി വീണാ ജോർജ് കൂടികാഴ്ചയിൽ വിശദീകരിച്ചു.