തിരുവനന്തപുരം: എല്ലാ മാസവും 5ന് മുൻപ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും 10ന് മുൻപ് ആദ്യഗഡു നൽകാമെന്ന് സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഉറപ്പും തെറ്റി. ജീവനക്കാർക്ക് ഏപ്രിലിലെ ശമ്പളം കൊടുക്കുന്ന കാര്യത്തിൽ ആലോചന പോലുമായില്ല. ഗതാഗത മന്ത്രി വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയാൽ മാത്രമേ ശമ്പളക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് വിവരം.ധനവകുപ്പ് നൽകാറുള്ള തുകയുടെ കാര്യത്തിൽ ഫയലുകൾ അനങ്ങിയിട്ടുമില്ല.