തിരുവനന്തപുരം:സ്‌കൂൾ തലത്തിൽ മലയാളം പഠിക്കാത്തവർക്കും അടിസ്ഥാന മലയാളഭാഷാപഠനം ആഗ്രഹിക്കുന്നവർക്കുമായി സംസ്ഥാന സാരക്ഷരതാ മിഷൻ തൈക്കാട് ഗവ.മോഡൽ.എച്ച്.എസ്.എൽ.പി സ്കൂളിലെ മലയാളം പള്ളിക്കൂടം സെന്ററിൽ 'പച്ചമലയാളം' സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം.അപേക്ഷകർക്ക് 17 വയസ് പൂർത്തിയായിരിക്കണം. ഓൺലൈൻ,​ ഓഫ്‌ലൈൻ ക്ലാസുകൾ ഉണ്ടായിരിക്കും. ആറു മാസം വീതമുള്ള രണ്ട് സെമസ്റ്ററുകളായിട്ടാണ് കോഴ്സ്.അടിസ്ഥാന കോഴ്‌സ്‌ ഫീ 4000 രൂപയും അഡ്വാൻസ് കോഴ്‌സ് ഫീ 6000 രൂപയുമാണ്. ബയോഡേറ്റയും 10ാം ക്ളാസ് സർട്ടിഫിക്കറ്റിന്റെ കോപ്പിയുമായി malayalampallikkoodamtvm@gmail.com എന്ന ഇ - മെയിലിലേക്ക് 31ന് മുമ്പ് അപേക്ഷിക്കണം. വിവരങ്ങൾക്ക് 9155863955.