x

തിരുവനന്തപുരം: കെ.എസ്.ഇ.ബി സമർപ്പിച്ച അടുത്ത 5 വർഷത്തേക്കുള്ള മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിനായി സമർപ്പിച്ച പെറ്റീഷനിൽ ഡിസ്ട്രിബ്യൂഷൻ ബിസിനസ് യൂണിറ്റുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് ഇന്നു രാവിലെ 11ന് വെള്ളയമ്പലത്തെ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ കോർട്ട് ഹാളിൽ നടത്തും. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുക്കാം. തപാൽ മുഖേനയും ഇ മെയിൽ വഴിയും അഭിപ്രായങ്ങൾ രേഖപ്പെടുത്താം.