വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഒരുക്കങ്ങൾ സംബന്ധിച്ച് ആരോഗ്യപ്രവർത്തകർ,ആശാവർക്കർമാർ,അങ്കണവാടി ടീച്ചർമാർ എന്നിവരുടെ യോഗം പഞ്ചായത്ത് ഹാളിൽ നടന്നു.ചെറുന്നിയൂർ ഹെൽത്ത് സെന്റർ തയ്യാറാക്കിയ കലണ്ടർ മെഡിക്കൽ ഓഫീസർ എവിസ്‌ ഫിലിപ്പ്,പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികലയ്ക്ക് കൈമാറി.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ്,ഹെൽത്ത് ഇൻസ്‌പെക്ടർ നിഖില,മെമ്പർമാരായ ഷിബു തങ്കൻ,റസീന,ചന്ദുരാജ്,സനൽകുമാർ,വിജി എന്നിവർ സംസാരിച്ചു.21ന് രാവിലെ കട്ടിംഗ് മാർക്കറ്റിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല നിർവഹിക്കും.